കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ രൂക്ഷമായി വിമർശിക്കുകയാണ് പന്തളം രാജകുടുംബാംഗം ശശികുമാരവർമ്മ. കൊട്ടാരത്തിൽനിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കാട്ടാത്തവരാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ എന്നാണ് ശശികുമാര വർമ്മ വിമർശിച്ചത്. ഒളിവ് കാലത്ത് കമ്യൂണിസ്റ്റ് നേതാക്കളെ പോലീസിൽ നിന്ന് രക്ഷിച്ച കൊട്ടാരത്തിനോടാണ് സർക്കാർ നന്ദി കാണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഉപ്പും ചോറും തിന്നുന്ന താനാണ് നന്ദികേട് കാണിക്കുന്നത് എന്ന നിലപാടിലാണ് പിണറായി സർക്കാർ. എന്നാൽ തനിക്ക് അതിൻറെ ആവശ്യമില്ലെന്നും താൻ പി എസ് സി വഴി വിജയം നേടി ജോലിക്ക് കയറിയ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.